Wednesday, July 16, 2014

ഓർമ്മയിൽ ഒരു മഴ


ഓർമ്മകളിൽ അവളെന്നും എൻ മധുരപ്പതിനേഴിൻ സുന്ദരി
അവൾക്കായീ തുടിക്കും നേരം, അങ്ങകലെ കേട്ടു ചാറ്റലിൻ ഞാറ്റുപ്പാട്ട്
മേഘങ്ങൾ കരിങ്കൊടി തോരണങ്ങൾ കൊടുംങ്കാറ്റിൽ വീശി
തേങ്ങലുകൾ അങ്ങകലെ മുഴങ്ങി, പക്ഷേ അവളെ മാത്രം കണ്ടില്ല.

നീണ്ട ചുരുൾ മുടിയുലച്ച് ചിരിച്ചും കരഞ്ഞും വരും അവൾ
ജനൽ പാളി കടന്നു ഏകാകിയാം എന്നെ തഴുകാൻ മടിച്ചില്ല
മുറ്റത്തെ പുതുപുഴയിൽ തെളിഞ്ഞു ചില ചിത്രങ്ങൾ
ബാല സ്വപ്നങ്ങളുടെ നിറമുള്ള കടലാസ് വഞ്ചികൾ.

ആടിയും പാടിയും അവൾ രൗദ്രത്തിൽ ആറാടുമ്പോൾ
ഭൂവിൽ വിറങ്ങലടിക്കും മധുര മാനവസ്വപ്നങ്ങൾ
കലങ്ങി മറിയും അവളുടെ രക്തത്തിൽ പൊലിഞ്ഞു ആയിരങ്ങൾ
അവൾക്കീ ചെയ്തികൾക്ക് സമാദാനം പറയാനൊക്കുമോ ?

അവളില്ലേൽ, നീരുറവയും ജീവരാശിയും ഭൂവിൽ ഓർമ്മകൾ മാത്രം
ജീവനെടുക്കും രക്തം മരണശയ്യയിൽ മോക്ഷ പ്രദാനം
അല്പനാൾ മുമ്പിലെങ്കിലും കാലങ്ങളെന്നപോൽ അവൾക്കായീ കേഴുന്നു
ഒറ്റമിന്നലിൽ അവൾ ചിരിക്കുന്നു, ഞങ്ങൾ എന്നും നിന്നിൽ പഴിചാരുന്നു.